കൈപ്പുഴ : തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നികിലും കണ്ണൂർ ഗവ. പോളിടെക്‌നികിലും ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗം മേധാവിയായിരുന്ന പ്രണവം വീട്ടിൽ (തടിപ്പുഴ) ജി.കൃഷ്ണൻ നായർ (82) നിര്യാതനായി. കോട്ടയം പനയിക്കഴപ്പ് വാഴപ്പൂത്തറ പരേതനായ ഗോവിന്ദപ്പിള്ളയുടെ മകനാണ്. ഭാര്യ : തടിപ്പുഴ ടി.എൻ.ലതിക. മക്കൾ : കെ.ഗോപകുമാർ, പ്രിയ അനിൽ, മരുമക്കൾ : ദിവ്യ ഗോപകുമാർ, അനിൽകുമാർ. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.