കുമരകം : ചന്തക്കവലയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. ചന്തക്കവലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പിന്നിലായി തരിശായി കിടക്കുന്ന 15 സെന്റ് സ്ഥലത്ത് മാലിന്യം തള്ളുന്നത് വ്യാപകമാണ്. അറവുശാല മാലിന്യങ്ങൾ ഇവിടെ തള്ളുന്നതിനാൽ കടുത്ത ദുർഗന്ധമാണ് പ്രദേശത്താകെ. തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സന്ധ്യമയങ്ങിയാൽ പുറത്തേക്കിറങ്ങാൻ ഭയമാണെന്ന് സമീപ വാസികൾ പറയുന്നു.