കടനാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടനാട് സർവീസ് സഹകരണ ബാങ്ക് 3 ലക്ഷം രൂപാ നൽകി. ബാങ്ക് പ്രസിഡന്റ് പി.ആർ സാബു സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് തുക കൈമാറി. സി.പി.എം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ കമ്മിറ്റിയംഗം ജോയ് ജോർജ്, ളാലം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ് സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.