പാലാ : പാലാ - തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. ഐങ്കൊമ്പ് ചുണ്ടൻമാക്കൽ ബാലകൃഷ്ണൻ നായർ (70) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 12 ന് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ചായിരുന്നു അപകടം. സൈക്കിൾ യാത്രക്കാരനായ ഐങ്കൊമ്പ് സ്വദേശി കുന്നുംപുറത്ത് ജോബിൻ (ബിബിൻ 32) അപകടത്തിൽ മരിച്ചിരുന്നു. കനത്ത മഴയിൽ അമിതവേഗത്തിൽ വന്ന കാർ സൈക്കിളിന്റെ പിറകിലിടിച്ച് നിയന്ത്രണം വിട്ട് മതിലിലിടിച്ച ശേഷം വഴിയാത്രക്കാരനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.