പൊൻകുന്നം: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടേയും15ാം വാർഡ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ കാടും മാലിന്യങ്ങളും നിറഞ്ഞിരുന്ന പ്ലാവോലിക്കവല ഇരുമ്പുകുഴിപ്പടി റോഡ് സഞ്ചാരയോഗ്യമാക്കി. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ. ജോർജ്.വി.തോമസ്, പി.പി ജോസ് , സോമശേഖരൻ നായർ , സേതു മാന്താറ്റ് , ജോയ് മണക്കാട്ട്, തോമസ് തുണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.