കട്ടപ്പന: പുരയിടത്തിൽ നിന്ന് അനുമതിയില്ലാതെ ഈട്ടിമരങ്ങൾ വെട്ടിയയെന്ന പരാതിയിൽ സ്ഥലമുടമക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഉപ്പുതറ ആലടി പുത്തൻപുരക്കൽ പി ടി സാധുവാണ്, ഉപ്പുതറ വില്ലേജിലെ സർവേ നമ്പർ 800ൽപെട്ട സ്ഥലത്തുനിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 9 ഈട്ടിമരങ്ങൾ വെട്ടിയത്. ഫർണിച്ചറുകൾ നിർമിക്കാനായി വ്യത്യസ്ത അളവുകളിൽ മുറിച്ച് കഷണങ്ങളാക്കി പുരയിടത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 3 മാസം മുമ്പാണ് മറ്റൊരാളുടെ കൈവശമിരുന്ന ഭൂമി സാധു വാങ്ങിയത്. തുടർന്ന് ഈട്ടിത്തടി മുറിക്കാൻ അനുമതി തേടി ഉപ്പുതറ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ തടികൾ വെട്ടുകയായിരുന്നു. തടി കഷണങ്ങളാക്കി മിനുക്കുകയും ഇവ കൊണ്ടുപോകാനായി പുരയിടത്തിലേക്ക് പുതുതായി റോഡ് വെട്ടുകയും ചെയ്തിരുന്നു. എന്നാൽ കാക്കത്തോട് ഫോറസ്റ്റർ ഗോപകുമാർ സ്ഥലത്തെി കേസെടുക്കുകയും തടികൾക്ക് സത അടിക്കുകയും ചെയ്തു.