കോട്ടയം: കാലപ്പഴക്കം ചെന്ന ഇന്റേണൽ സെറ്റിൽമെന്റ് മുൻകാല പ്രാബല്യത്തോടെ പുതുക്കണമെന്നാവശ്യപ്പെട്ട് ഫെഡറൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ സമരം നടത്തി. കോട്ടയം മെയിൻ ശാഖയ്ക്ക് മുന്നിൽ നടന്ന സമരം സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ ട്രഷറർ വി.രാജേഷ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ല പ്രസിഡന്റ് കെ.പി.ഷാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി ശ്രീരാമൻ സ്വാഗതവും, സ്റ്റാഫ് യൂണിയൻ കോട്ടയം സർക്കിൾ പ്രസിഡന്റ് മഞ്ജു.എസ് നന്ദിയും പറഞ്ഞു.