കോട്ടയം : ലയൻസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ കൊക്കോ കോള കമ്പനിയുമായി സഹകരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും പൊലീസ് സേനാംഗങ്ങൾക്കും രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ആപ്പിൾ ജൂസ് വിതരണം ചെയ്തു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ, ഫയർഫോഴ്‌സ് സ്റ്റേഷൻ എന്നിവിടങ്ങളിൽആയിരം ലിറ്റർ ലിറ്റർ ജൂസ് നൽകി. കോട്ടയം നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാർക്ക് ഉൾപ്പെടെ ജ്യൂസ് എത്തിച്ചുനൽകി. കൂടാതെ സമീപ പ്രദേശങ്ങളിലെ പി.എച്ച്.സികളിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും ജ്യൂസ് വിതരണം ചെയ്തു. നിയുക്ത ലയൻസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്‌കറിയ, ക്ലബ് പ്രസിഡന്റ് സുനിൽ ജോസഫ്, റീജിയണൽ ചെയർമാൻ സന്തോഷ് കുമാർ, ഡിസ്ട്രിക്ട് പി.ആർ.ഒ ജേക്കബ് പണിക്കർ, പി.എസ്.ആർ പോജ്ര്രക് ചെയർമാൻ എം.പി. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.