ആർപ്പൂക്കര എസ്.എൻ.ഡി.പി യോഗം 35ാം നമ്പർ ആർപ്പൂക്കര ശാഖയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന നൂറോളം വീടുകളിൽ പ്രസിഡന്റ് കെ.പി സദാനന്ദൻ, സെക്രട്ടറി കുഞ്ഞുമോൻ മൂഴിമുഖം എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്. ശാഖയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ സഹായമെത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.