രാമപുരം : അമനകരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. വാലുമ്മേൽ സാബുവിന്റെ റബർ തോട്ടത്തിൽ മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ശശികല മനോജ് കുളവടിക്കര, ബിനു സുലു കുളവടിക്കര, ഫിലോമിന ജോയി വട്ടക്കുന്നേൽ, ഇന്ദിര എസ്. താന്നിയോലിക്കൽ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. പുരയിടത്തിൽ കയ്യാലയുടെ പൊത്തിൽ കൂട് കൂട്ടിയിരുന്ന കടന്നലുകളാണ് ഇവരെ ആക്രമിച്ചത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. അവശനിലയിലായ തൊഴിലാളികളെ വാർഡ് മെമ്പർ ആൻസി ബെന്നി തെരുവത്തിന്റെ നേതൃത്വത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി.