കട്ടപ്പന: കട്ടപ്പന നഗരസഭയ്ക്ക് 1700 ഡോസ് വാക്‌സിൻ ലഭിച്ചതോടെ വാക്‌സിനേഷൻ വേഗത്തിലായി. ഇന്നലെ താലൂക്ക് ആശുപത്രിയിൽ 900 ഡോസ് കൊവിഷീൽഡും 800 ഡോസ് കൊവാക്‌സിനും എത്തി. ടൗൺ ഹാളിൽ ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പിൽ 3 കൗണ്ടറുകളിൽ നിന്നായി അഞ്ഞൂറിലധികം പേർ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇന്നും നാളെയും ഒന്നാം ഡോസ് എടുക്കാനുള്ളവർക്കാണ് മുൻഗണന. വാക്‌സിൻ ലഭ്യതയ്ക്കനുസരിച്ച് ടൗൺഹാളിൽ ക്യാമ്പ് തുടരുമെന്നും അധികൃതർ അറിയിച്ചു.