കോത്തല: എസ്.എൻ.ഡി.പി യോഗം 405ാം നമ്പർ കോത്തല മാടപ്പാട് ശാഖയുടെ ആഭിമുഖ്യത്തിൽ എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.ആർ ജ്ഞാനപ്രകാശ് വിതരണോദ്ഘാടനം നിർവഹിച്ചു. ഗുരുകാരുണ്യ പദ്ധതിപ്രകാരം 93ാം നമ്പർ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി മൊബൈൽ റീചാർജ് ചെയ്തു നൽകുന്നതിന്റെ ഉദ്ഘാടനം ശാഖാ സെക്രട്ടറി പി.കെ.പുരുഷോത്തമൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിമോൻ, ഭരണസമിതി അംഗങ്ങൾ , വനിതാസംഘം പ്രസിഡന്റ് ഓമന സജീവ്,​ സെക്രട്ടറി ഓമന ഷാജി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അപ്പു പ്രമോദ്, കുടുംബയൂണിറ്റ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.