പിഴക്:മാനത്തൂർ-മണിയാക്കുംപാറ-കരിങ്കുന്നം റോഡിൽ എരുമംഗലം വളവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ പൊതുമരാമത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പിഴക് ഗ്രാമ വികസനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് അഡ്വ.ആന്റണി ഞാവള്ളി അദ്ധ്യക്ഷത വഹിച്ചു.
കരിങ്കുന്നം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊടുംവളവും ഇറക്കവും മൂലം നിയന്ത്രണംവിട്ട് അപകടത്തിൽപെടുന്നു. നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ അപകട സൂചന നൽകുന്ന സൈൻബോർഡ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.