കട്ടപ്പന: കല്യാണത്തണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിൽ മാലിന്യം തള്ളൽ വ്യാപകം. കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിന് സമീപവും റോഡരികിലുമായി മാലിന്യം കുന്നുകൂടുകയാണ്. കഴിഞ്ഞദിവസം ചാക്കിൽ നിറച്ച് മാലിന്യം റോഡിൽ തള്ളിയിരുന്നു. രാത്രികാലങ്ങളിലാണ് ആളുകൾ ചാക്കിൽ നിറച്ച് വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ പ്രദേശത്ത് തള്ളുന്നത്. ഇത് സംബന്ധിച്ച് നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് സി.സി. ടി.സി. കാമറകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.
.