തലനാട് :ഗ്രാമപ്പഞ്ചായത്തിലെ ചാമപ്പാറയിൽ മഴവെള്ളപ്പാച്ചിലിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ. മാണി സന്ദർശിച്ചു.വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി ആറിന്റെ തീരം കെട്ടി സംരക്ഷിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജോസ് കെ.മാണി പറഞ്ഞു. പ്രൊഫ. ലോപ്പസ് മാത്യു, കുര്യാക്കോസ് ജോസഫ്, അഡ്വ.ബിജു ഇളംതുരുത്തിയിൽ, സലിം ചാമപ്പാറ, രാജേന്ദ്ര പ്രസാദ്, സോണി ബിനീഷ്, ആശ റിജു, വൽസമ്മ ഗോപിനാഥ്, റ്റോം നെല്ലവേലിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.