വൈക്കം: കോൺഗ്രസ് തുരുത്തുമ്മ വാർഡ് കമ്മറ്റിയുടെയും ഗ്രാമ പഞ്ചായത്തംഗം ലയാ ചന്ദ്രന്റേയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വിതരണവും ജൈവ പച്ചക്കറി കൃഷി ഗ്രാമം പദ്ധതി ഉദ്ഘാടനവും നടത്തി. വാർഡ് പ്രസിഡന്റ് മോനു ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെകട്ടറി ഡോ പി.ആർ. സോന ഉദ്ഘാടനം നിർവഹിച്ചു. ജൈവ പച്ചക്കറി കൃഷി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് നിർവഹിച്ചു. ചെമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ജെ സണ്ണി, സി.ഡി. പ്രശാന്തൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ്, ജോൺ ജോസഫ്, ടി.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. വിനു ഹരിദാസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അമൽ സി.സോമൻ, രാഹുൽ പ്രസാദ്, അവിനാശ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.