കട്ടപ്പന: സംസ്ഥാന വ്യാപകമായി നടത്തുന്ന അക്ഷര വണ്ടിയുടെ ഭാഗമായി എ.ബി.വി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. നോട്ടുബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ, മുഖാവരണങ്ങൾ തുടങ്ങിമാസ്‌ക്കുകൾ തുടങ്ങിയവയാണ് കിറ്റിലുള്ളത്. ജില്ലാ പ്രസിഡന്റ് പി.എസ്. ശ്രീഹരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാഹുൽ സാബു, സംസ്ഥാന സമിതി അംഗം ഗൗതംകൃഷ്ണ, കട്ടപ്പന നഗർ പ്രസിഡന്റ് അക്ഷയ് ജിൻസ്, ടി. അഖിൽ, പി.എച്ച്. ഹരികൃഷ്ണൻ, കെ.ബി. ആദിത്യൻ എന്നിവർ നേതൃത്വം നൽകി.