കോട്ടയം: ഗാർഹിക പീഡനം തടയുന്നതിനും പീഡകർക്ക് മതിയായ ശിക്ഷ നൽകുന്നതിനും വ്യക്തമായ നിയമ നിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ആവശ്യപ്പെട്ടു. സ്ത്രീധന മരണങ്ങൾ ഇനിയും ആവർത്തിച്ചുകൂടാ. നിയമത്തിന്റെ അഭാവമല്ല, അതു നടപ്പാക്കുന്നതിലെ അലംഭാവമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകുന്നതിനുപിന്നിൽ. ആത്മാഭിമാനമുള്ള യുവ തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിനുള്ള ബോധവത്കരണവും നടത്തേണ്ടതുണ്ട്. കാലനുസൃതമായ നിയമഭേദഗതികൾ വരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ മെയിൽ സന്ദേശങ്ങൾ അയച്ചതായും പി. സി. തോമസ് അറിയിച്ചു.