വൈക്കം: ഗാർഹിക പീഡനവും മറ്റും മൂലം പ്രതിസന്ധിയിൽ ഉഴലുന്ന സ്ത്രീകൾക്ക് താങ്ങാകാൻ കേരള മഹിളാസംഘം കോട്ടയം ജില്ലാ കമ്മിറ്റി വനിതാ സഹായ സെൽ രൂപീകരിച്ചു. ജില്ലയിലെ മികച്ച അഭിഭാഷകരുടെയും കൗൺസിലിംഗ് വിദഗ്ധരുടെയും സാമൂഹ്യപ്രവർത്തകരുടെയും സേവനം ലഭ്യമാക്കുമെന്ന് മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ അറിയിച്ചു. വനിതാ സഹായ സെല്ലിന്റെ സേവനം ആവശ്യമുള്ളവർ 9447456322 (മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഹേമലത പ്രേംസാഗർ), 9745720341 (മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.