കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെയും എറണാകുളം മുക്തിഭവന്റെയും സഹകരണത്തോടെ നടത്തുന്ന വിവാഹ പൂർവ കൗൺസിലിംഗ് കോഴ്‌സ് ഓൺലൈനായി നടത്തും. 26ന് രാവിലെ 9.30ന് കുടുംബജീവിതത്തിലെ സങ്കൽപങ്ങളും യാഥാർത്ഥ്യങ്ങളും കുടുംബബഡ്ജറ്റും എന്ന വിഷയത്തിൽ രാജേഷ് പൊന്മല, 11.30ന് സ്ത്രീപുരുഷ ലൈംഗികത എന്ന വിഷയത്തിൽ ഡോ.ശരത് ചന്ദ്രനും ക്ലാസ് നയിക്കും. 27ന് രാവിലെ 9.30ന് ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ഷൈലജ രവീന്ദ്രനും, 1.30ന് മാതൃകാ ദമ്പതികൾ എന്ന വിഷയത്തിൽ അനൂപ് വൈക്കവും ക്ലാസ് നയിക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ക്ലാസുകളിൽ പങ്കെടുക്കാനുള്ള ലിങ്ക് അയച്ചു നൽകും. ഫോൺ: 0481 2568913, 9446664892, 9847861138.