പനച്ചിക്കാട്: തുടർഭരണം ലഭിച്ചത് സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം ജനങ്ങൾ അംഗീകരിച്ചതു കൊണ്ടല്ലെന്നും അധികാര ദുർവിനിയോഗവും അഴിമതിയും ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. റോയ് ജോർജ്, ഇട്ടി അലക്‌സ്, എബിസൺ എബ്രഹാം, പ്രിയ മധുസൂദനൻ, ബോബി, ബിനിമോൾ സനൽ, സുപ്രിയ സന്തോഷ്, മധുസൂധനൻ നായർ എന്നിവർ പ്രസംഗിച്ചു.