അടിമാലി: കൊന്നത്തടി പന്നിയാർനിരപ്പിൽ വനത്തിൽ നിന്നും 35 ലിറ്റർ ചാരായവ 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി. പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല .ഇടുക്കി ഐ. ബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. കെ സുരേഷിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.വനംവകുപ്പ് ജണ്ടയിൽ നിന്നും നൂറ് മീറ്റർ മാറി ക്യാച്ച്‌മെന്റ് എരിയാ ഭാഗത്തുള്ള വനഭൂമിയിലെ ചണ്ണച്ചെടികളുടെ ഇടയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മനോജ് മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. എ ബിജു, ബിനു ജോസഫ്, ഷോബിൻ മാത്യു, ഡ്രൈവർ പി. കെ ശശി എന്നിവരും പങ്കെടുത്തു