dam

കോട്ടയം:​ ​മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ ​ ​ജ​ല​നി​ര​പ്പ് 134​ ​അടി​യിലെത്തി. ഒ​രു​ ​പ​തി​റ്റാ​ണ്ടി​ന് ​ശേ​ഷമാണ് ഇത്രയും വെള്ളം ​ ​മു​ല്ല​പ്പെ​രി​യാ​റി​ൽ എത്തിയത്. ​സാ​ധാ​ര​ണ​ ​ഗ​തി​യി​ൽ​ ​ഒ​ക്ടോ​ബ​ർ​, ​ന​വം​ബ​ർ​ ​മാ​സ​ങ്ങ​ളി​ലാ​ണ് ​മു​ല്ല​പ്പെ​രി​യാ​ർ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രു​ക.​

​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​തേ​ ​സ​മ​യം​ 112.35​ ​അ​ടി​യാ​യി​രു​ന്നു​ ​അണക്കെട്ടിലെ ജ​ല​നി​ര​പ്പ്.​ മ​ഴ​ ​തു​ട​ർ​ന്നാ​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വ് ​അ​നു​സ​രി​ച്ച് ​ഉ​യ​ർ​ത്താ​വു​ന്ന​ 142​ ​അ​ടി​യി​ൽ​ ​എ​ത്തും.​ ​ന്യൂ​ന​മ​ർ​ദ്ദം​ ​രൂ​പ​പ്പെ​ട്ട​തും​ ​കനത്ത മ​ഴ​ ​ല​ഭി​ച്ച​തും​ ​അ​ണ​ക്കെ​ട്ടി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രാ​ൻ​ ​കാ​ര​ണ​മാ​യി.

ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന കണക്കുകൂട്ടലിൽ ​വൈ​ഗ​ ​അ​ണ​ക്കെ​ട്ടി​ൽ​ ​സംഭരിച്ച് നിർത്തിയിരുന്ന വെള്ളം തമിഴ്നാട് കൂടുതലായി കൊണ്ടുപോയിരുന്നു. ​വൈ​ഗ​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​സം​ഭ​ര​ണ​ ​ശേ​ഷി​യാ​യ​ 71​ ​അ​ടി​യി​ൽ​ 68.2​ ​അ​ടി​ ​വെള്ളം ഇപ്പോൾ ഡാമിലുണ്ട്. കൃഷിയാവശ്യത്തിനാണ് വൈഗ ഡാമിൽ ജലം സംഭരിച്ചുനിർത്തുന്നത്.

മുല്ലപ്പെരിയാർ ​അ​ണ​ക്കെ​ട്ടി​ൽ​ ​നി​ന്ന്​ ​ത​മി​ഴ്‌​നാ​ട് 1400​ ​ഘ​ന​യ​ടി​ ​വൈള്ളം പ്രതിദിനം കൊണ്ടുപോവുന്നുണ്ട്. ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ലെ​ ​ജ​ലം​ ​ഉ​യ​ർ​ന്ന​തി​നാ​ൽ​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​തേ​നി,​ ​മ​ധു​ര,​ ​ദി​ണ്ഡു​ക്ക​ൽ,​ ​ശി​വ​ഗം​ഗ,​ ​രാ​മ​നാ​ഥ​പു​രം​ ​എ​ന്നീ​ ​ജി​ല്ല​ക​ളി​ൽ​ ​ര​ണ്ട് ​ത​വ​ണ​ ​നെ​ൽ​കൃ​ഷി​ ​ചെ​യ്യാം എന്നാണ് ​ത​മി​ഴ്‌​നാടിന്റെ കണക്കുകൂട്ടൽ.