കടുത്തുരുത്തി: മദ്യപിച്ചെത്തിയ ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. കീഴൂർ മാവടിയിൽ സന്തോഷിന്റെ ഭാര്യ ദീപയാണ് (35) മരിച്ചത്. കുട്ടികളുമൊത്ത് ഉറങ്ങാൻ കിടന്ന ദീപയെ മൂത്തമകനാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. വെൽഡിംഗ് തൊഴിലാളിയായ സന്തോഷ് മദ്യപിച്ച് വീട്ടിലെത്തുന്നതിനെച്ചൊല്ലി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയിലും വഴക്കുണ്ടായതായി സന്തോഷ് പൊലീസിന് മൊഴി നൽകി. പ്രശ്നങ്ങളെല്ലാം പറഞ്ഞ് അവസാനിച്ചതിന് ശേഷം ദീപയാണ് തനിക്ക് ചോറുവിളമ്പി തന്നത്. തുടർന്ന് മക്കൾക്കൊപ്പം മറ്റൊരു മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. രാത്രി ഒന്നരയോടെ മകൻ വിളിച്ചു ഉണർത്തി പറഞ്ഞപ്പോഴാണ് ദീപയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതെന്ന് സന്തോഷ് പറഞ്ഞു. കെട്ടഴിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബന്ധുക്കളായിരുന്ന ഇരുവരും 13 വർഷം മുൻപാണ് പ്രണയവിവാഹം കഴിച്ചത്. 11 വയസുകാരൻ യദു പ്രസാദും, എട്ടു വയസുകാരൻ അതുൽ പ്രസാദുമാണ് മക്കൾ. വെള്ളൂർ പൊലീസ് കേസെടുത്തു.