v-d-satheeshan-mla

കോട്ടയം: എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവും വി.ഡി. സതീശൻ പറഞ്ഞു. നേരത്തെയായിരുന്നെങ്കിൽ കുറേ കൂടി നന്നായേനെ. ന്യായീകരണ ക്യാപ്‌സ്യൂളുകൾ ഇറക്കി രക്ഷിക്കാൻ പാർട്ടി ആദ്യം ശ്രമം നടത്തി. ഡി.വൈ.എഫ്‌.ഐ വരെ ന്യായീകരിച്ച് രംഗത്തെത്തി. ഇത് കേരളത്തിൽ വിലപ്പോവില്ലെന്ന് മനസിലായതോടെയാണ് സി.പി.എം രാജി തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.