hans

ചങ്ങനാശേരി : പായിപ്പാട് വെള്ളാപ്പള്ളിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന ഒരു ലക്ഷം രൂപയുടെ ഹാൻസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളാപ്പണി ഓമണ്ണ് സ്വദേശി ജയകുമാർ (ജയൻ-55) അറസ്റ്റിലായി. മൂന്ന് ചാക്കുകളിലായി 1624 പായ്ക്കറ്റ് ഹാൻസും, 864 കൂൾലിപ്പ് എന്നിവയാണ് കണ്ടെടുത്തത്. ഹൈദരാബാദിൽ നിന്ന് ട്രെയിൻ മാർഗം ചങ്ങനാശേരിയിൽ എത്തിക്കുന്ന ലഹരിവസ്തുക്കൾ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പാന്മല, വെള്ളാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ റൂമുകളിലാണ് സൂക്ഷിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.