koda

ചങ്ങനാശേരി : പറാൽ തോട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും ചാരായ നിർമ്മാണ സാമഗ്രികളും എക്സൈസ് പിടികൂടി. തോട്ടിൽ ആഫ്രിക്കൻ പോളകൾക്കിടയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി കന്നാസുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. വാഹനം എത്തുന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്റർ ദൂരത്തിൽ തോട്ടിൻ കരയിലെ ബണ്ടിലൂടെ നടന്നാണ് കോട സൂക്ഷിച്ച സ്ഥലത്ത് എത്തിയത്. പാമ്പ് ശല്യം ഇവിടെ രൂക്ഷമായതിനാൽ ആരും പോകാറില്ല. ചാരായം വള്ളങ്ങളിൽ കടത്തി ഉയർന്ന വിലയ്ക്കായിരുന്നു വില്പന. എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബിന്റെ നേത്യത്വത്തിലായിരുന്നു പരിശോധന.