കുറിച്ചി: പി.എൻ പണിക്കർക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് കെ.എൻ.എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം പറഞ്ഞു. കുറിച്ചി മഹോപാധ്യായ കെ.നാരായണൻ മെമ്മേറിയൽ പബ്‌ളിക് ലൈബ്രറി സംഘടിപ്പിച്ച പി.എൻ പണിക്കർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി ഭരണസമിതി അംഗം കെ.എം സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഡി ബാലകൃഷണൻ, സുജാത ബിജു, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു.