കട്ടപ്പന: മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച സി.പി.ഒയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ പണിമുടക്കി. ജനറൽ ഒ.പി. വിഭാഗത്തിലെ സേവനം ഒരു മണിക്കൂർ നിർത്തിയാണ് ഡോക്ടർമാർ പ്രതിഷേധിച്ചത്. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, പ്രസവ വാർഡ്, കോവിഡ് ചികിത്സ എന്നിവയുടെ സേവനം തടസപ്പെട്ടില്ല. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ഡോ. ജിശാന്ത് ബി. ജെയിംസ് ഉദ്ഘാടനം ചെയ്തു.