ngpo

കോട്ടയം: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ ഓഫീസ് സമുച്ചയങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, ജോയൽ ടി.തെക്കേടം, വി.സി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റംഗം എൻ.പി പ്രമോദ് കുമാർ, യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ടി.ഷാജി, സിയാദ് ഇ എസ് തുടങ്ങിയവർ സംസാരിച്ചു.

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രകടനം യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് വി.പി ഉദ്ഘാടനം ചെയ്തു. ലേഖ ജെ, ശ്രീനി കെ.പി തുടങ്ങിയവർ സംസാരിച്ചു.

ഏറ്റുമാനൂരിൽ ജീമോൻ കെ.ആർ, ബിലാൽ കെ.റാം, അനൂപ് ചന്ദ്രൻ, സന്തോഷ് കുമാർ.കെ (കെ.ജി.ഒ.എ) തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ സന്തോഷ് കെ.കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. വി.സാബു, അനൂപ്.എസ് തുടങ്ങിയവർ സംസാരിച്ചു.

പാലായിൽ വി.വി വിമൽ കുമാർ, ജി.സന്തോഷ് കുമാർ, കെ.കെ പ്രദീപ്, പി.എം സുനിൽ കുമാർ, രാജ് കുമാർ, അനൂപ് സി.മറ്റം (കെ.എസ്.ടി.എ), വിശ്വം പി.എസ് (കെ.എം.സി.എസ്‌.യു) തുടങ്ങിയവർ സംസാരിച്ചു. വൈക്കത്ത് കെ.ജി അഭിലാഷ്, സരീഷ് കുമാർ, റഫീക്ക് പാണംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.പാമ്പാടിയിൽ ബിനു വർഗീസ്, ബീന എം കെ തുടങ്ങിയവർ സംസാരിച്ചു.