river

കോട്ടയം : വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി മീനച്ചിലാറ്റിൽ നിന്ന് നാലര കോടി രൂപയുടെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാന്തി എടുത്തതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.പ്രമീളാദേവി പത്രസമ്മേളനത്തിൽ പറഞ്ഞു. വൻ തോതിൽ മരങ്ങൾ വെട്ടി മാറ്റി. ഇതേക്കുറിച്ച് അന്വേഷിക്കാതെ വിദഗ്ദ്ധ സമിതിയെ സൗകര്യപ്രദമായ സ്ഥലങ്ങൾ കാട്ടി കബളിപ്പിച്ചു. മീനച്ചിലാറ്റിൽ നടന്ന മണ്ണ് കൊള്ളയും മരം കൊള്ളയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭമാരംഭിക്കുമെന്നും അവർ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു