കോട്ടയം : ഇന്ധന വില വർദ്ധനവിനെതിരെ പാളവലിച്ച് കെട്ടി മത്സ്യ തൊഴിലാളി കോൺഗ്രസിന്റെ പ്രതിഷേധം. മണിപ്പുഴയിലെ സിവിൽ സപ്ലൈസ് പമ്പിന് മുന്നിലാണ് പ്രവർത്തകനെ പാളയിലിരുത്തിക്കെട്ടിവലിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.ക്രെട്ടറി (ഇൻ ചാർജ്, പ്രസിഡന്റ്) അനീഷ് വരമ്പിനകം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് യു.എസ്.പ്രകാശ് ഉള്ളാട്ടിൽ,മണ്ഡലം പ്രസിഡന്റ് എം.ഐ.റജി, ഭാരവാഹികളായ സക്കീർ ചെങ്ങം പള്ളി,ജിതിൻ നാട്ടകം, രഞ്ചിത്ത് വടക്കൻ, സാബു പൊടിമറ്റം, ദീപു മൂലേടം, രഞ്ചു മൂലവട്ടം എന്നിവർ നേതൃത്വം നൽകി.