കട്ടപ്പന: ലോക്ക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ നടപ്പാക്കാനും വാഹന പരിശോധനയ്ക്കും പൊലീസിനൊപ്പം പ്രവർത്തിച്ച സിവിൽ ഡിഫൻസ് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു. അഗ്‌നിശമന സേനയുടെ കീഴിലാണ് സേന രൂപീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ കാലം മുതൽ പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവർക്കൊപ്പം സേവന പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളായിരുന്നു. രണ്ടാം തരംഗത്തിനിടെ മെയിൽ ലോക്ക് ഡൗൺ നിലവിൽ വന്നപ്പോൾ മുതൽ പൊലീസിനൊപ്പം ഇവരും മുഴുവൻ സമയ പ്രവർത്തനവുമായി രംഗത്തുണ്ടായിരുന്നു. കട്ടപ്പനയിൽ സേവനമനുഷ്ഠിച്ച 45 അംഗ സേനാംഗങ്ങൾക്ക് ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ കിറ്റ് നൽകി. സി.ഐ. ബി. ജയൻ, ഉദ്യോഗസ്ഥരായ എം.എസ്. ഷംസുദീൻ, ബിനോയി എബ്രഹാം, എം.പി. മോനച്ചൻ തുടങ്ങിയവർ പങ്കെടുത്തു.