അടിമാലി: ലൈസൻസ് ഇല്ലാത്തവർ ഇലക്ട്രിക്കൽ വർക്ക് ചെയ്യാൻ പാടില്ല എന്ന നിയമം നിലനിയ്‌ക്കെ ലൈസൻസില്ലാതെ വയർമാൻമാരുടെയും, കോൺട്രാക്ടർമാരുടെയും കടന്നുകയറ്റം ഈ മേഖലയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതായി കേരള ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസേഴ്‌സ് ജില്ല കമ്മറ്റി . അനധികൃത വയറിംഗ് നടത്തുന്നവർക്ക് എതിരെ ഇലക്ടിക്കൽ ഇൻസ്‌പെക്ടിംങ്ങ് വിഭാഗം നടപടി സ്വീകരിക്കണമെന്ന് പത്രസമ്മേളനത്തിൽ ജില്ല. പ്രസിഡന്റ് വി.എസ്.സന്തോഷ്, സെക്രട്ടറി മദുസൂദനൻ നായർ ട്രഷറാർ എൽബിൻ ജോർജ് എന്നിവർ ആവശ്യപ്പെട്ടു. കൊവിഡിനേ തുടർന്ന് അനധികൃത ഇലക്ട്രിക് വയറിംഗ് ജോലിക്കാരുടെ കടന്ന് വരവോടെ വയറിംഗ് മേഖലയിലെ ഉള്ള തൊഴിൽ അവസങ്ങൾ കൂടി നഷ്ടപ്പെടുകയാണ് . പുതിയ കെട്ടിടങ്ങൾ പണിയുമ്പോൾ കെട്ടിട നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നവർ ലൈസൻസ് ഇല്ലാത്തവരെയാണ് കൂടുതലായി ഇലക്ട്രിക് ജോലികൾ ഏല്പിക്കുന്നത്. ഇത് വയറിംഗ് ജോലികളുടെ ഗുണനിലവാരത്തേയും ബാധിക്കും. ഇത്തരം സാഹചര്യത്തിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷ സ്വീകരിക്കുമ്പോൾ അംഗീകൃത ഇലക്ടിക്കൽ കരാറുകാരന്റെ സത്യവാങ്ങ്മൂലം കൂടി ഉൾപ്പെടുത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.