കട്ടപ്പന: അനിയന്ത്രിതമായ ഇന്ധന വില വർദ്ധനക്കെതിരെ മൊബൈൽ ടവർ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു. നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസിന് മുമ്പിലേക്ക് ഇരുചക്ര വാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു. സി.ഐ.ടി.യു. കട്ടപ്പന ഏരിയ സെക്രട്ടറി എം.സി. ബിജു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സി.എസ്. സനീഷ്, ജയ്‌സൺ എസ്., ജിജോമോൻ, ഫിലിപ്പോസ് തുടങ്ങിയവർ നേതൃത്വം നൽകി.

കട്ടപ്പന: ഇന്ധന വില വർദ്ധനക്കെതിരെ ഐ.എൻ.ടി.യു.സി. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഇടുക്കി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ ട്രഷറർ ടോമി പുളിമൂട്ടിൽ, സെക്രട്ടറി ഷാജി ജോസഫ്, ജോണി മാത്യു, ഷമീർ പി.എസ് എന്നിവർ പങ്കെടുത്തു.