വൈക്കം : ശ്രീനാരായണ ഗുരുദേവൻ കണ്ണാടിയിൽ പ്രണവപ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ 94ാ മത് പ്രതിഷ്ഠാ വാർഷികം ഭക്തിനിർഭരമായി. കലശ പൂജ, കലശാഭിഷേകം, ബ്രഹ്മകലശ എഴുന്നള്ളിപ്പ്, എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവർ മുഖ്യകാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത്, ഭാരവാഹികളായ രമേശ് പി.ദാസ്, കെ.വി പ്രസന്നൻ, കെ.വി പ്രകാശൻ, പി.ടി നടരാജൻ, സാജു കോപ്പുഴ, സന്തോഷ്, ദിനമണി, ഷാജി, കെ.എസ് പ്രീജുമോൻ, സുഖലാൽ, എൻ.ശശീന്ദ്രൻ, പ്രസന്ന ജി.ശശി, ആചാര്യ തങ്കമ്മ മോഹൻ, തിരുമേനി, ബിജു, സജീവ്, എന്നിവർ നേതൃത്വം നൽകി.

ചിത്രവിവരണം