ഉഴവൂർ: തച്ചിലംപ്ലാക്കൽ സി.കെ. കരുണാകരൻ നായർ (കുഞ്ഞൻചേട്ടൻ-84) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ടി.കെ. വിനോദ് കുമാർ, ടി.കെ. വിജയകുമാർ (റബർ ട്രേഡിംഗ് കമ്പിനി, ദില്ലി), ശ്രീജ പി. നായർ. മരുമക്കൾ: സുജാത (ആലപുരം), ലതാകുമാരി (നഴ്‌സ്, ദില്ലി), സുനിൽ പാലാ (കേരളകൗമുദി ലേഖകൻ, പാലാ). സംസ്കാരം നാളെ രാവിലെ 11ന് ഉഴവൂർ ടൗണിനടുത്തുള്ള തച്ചിലംപ്ലാക്കൽ വീട്ടുവളപ്പിൽ.