പാലാ: താലൂക്ക് വികസന സമിതി യോഗം എത്രയും വേഗം വിളിച്ചു ചേർക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. കൊവിഡിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര വർഷമായി താലൂക്ക് സമിതി യോഗം ചേർന്നിരുന്നില്ല. താലൂക്ക് സമിതിയുടെ പ്രാധാന്യം മനസിലാക്കി എത്രയും വേഗം യോഗം വിളിച്ചുചേർക്കുന്നതിന് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.