കട്ടപ്പന: പുളിയൻമലക്ക് സമീപം ഇന്നോവയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. അപകടത്തിൽപെട്ട തൂക്കുപാലം സ്വദേശികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇന്നോവയിലെ യാത്രക്കാരാണ്. ഇന്നലെ രാവിലെയാണ് അപകടം. കുമളി ഭാഗത്തുനിന്നും വന്ന ലോറി നിയന്ത്രണംവിട്ട് കാറിൽ ഇടിക്കുകയായിരുന്നു.