കങ്ങഴ: മരം മുറിക്കൽ സംഭവത്തിനെതിരെ യു.ഡി.എഫ്. കങ്ങഴ മണ്ഡലം കമ്മറ്റി കങ്ങഴ വില്ലേജോഫീസിന് മുൻപിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ഷെറിൻ സലീം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് സി.വി തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് മാവേലി, ബ്ലസൺ കോഴിപ്ലാക്കൽ, ഷിഹാബ് മാന്നാർ, അനു ബിനോയി, അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.