ചങ്ങനാശേരി: ശതാബ്ദിയോടനുബന്ധിച്ച് ചങ്ങനാശേരി എസ്. ബി കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഗണിതശാസ്ത്ര അഭിരുചി സെമിനാർ നടക്കും. ഗണിതശാസ്ത്രത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനും അതിലൂടെ അവരിൽ ആ ശാസ്ത്രശാഖയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഗണിതശാസ്ത്ര പഠനത്തിലൂടെ ലഭിക്കാനിടയുള്ള തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്നതിനുമാണ് സെമിനാർ ക്രമീകരിക്കുന്നത്. ഓൺലൈനായി സംഘടിപ്പിക്കുന്ന സെമിനാറിൽ വി.എസ്.എസ്.സി തിരുവനന്തപുരം, ഐസർ തിരുവനന്തപുരം, കുസാറ്റ്, എൻ.ഐ.ടി കാലിക്കറ്റ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾ 9446204645 എന്ന ഫോൺ നമ്പരിൽ വിളിച്ചാൽ അറിയാം.