പൂഴിക്കോൽ : കേരള കോൺഗ്രസ്, യൂത്ത് ഫ്രണ്ട് മുളക്കുളം മണ്ഡലം കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പച്ചക്കറി കിറ്റുകളുടെ വിതരണം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റീഫൻ പാറാവേലി, മാഞ്ഞൂർ മോഹൻകുമാർ, വാസുദേവൻ നമ്പൂതിരി, തോമസ് മുണ്ടുവേലി, വാർഡ് മെമ്പർ ഷിജി കുര്യൻ, ബിജു ചിറ്റേത്ത്, ജെയിംസ് പാറക്കൽ, ജിൻസ് ചക്കാല, തോംസൺ മാത്യു പുതുകുളങ്ങര, ആശിഷ് കുന്നേൽ എന്നിവർ പങ്കെടുത്തു.