drug

ഏറ്റുമാനൂർ: ലഹരി തുടച്ച് നീക്കി നാടിനെ രക്ഷിക്കാൻ ശാസ്ത്രീയ ബോധവത്ക്കരണം അനിവാര്യമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെ ലഹരി വിരുദ്ധ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽ ഡോ.കെ. പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാർ, ഡോ.വി എൽ ജയപ്രകാശ്, ഡോ.ആർ. സജിത്ത് കുമാർ, ഡോ. ഉഷ കൃഷ്ണൻ, ചാരുലത, അഭിരാം, നവജീവൻ ട്രസ്റ്റി പി.യു. തോമസ് എന്നിവർ സംസാരിച്ചു. പ്രൊഫ. ഡോ.വർഗീസ് പുന്നൂസ് സ്വാഗതവും ഡോ. സാജി നന്ദിയും പറഞ്ഞു.