വൈക്കം : സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തടയാൻ കർശനമായ നിയമനടപടികൾ കൊണ്ടുവരണമെന്നും നിരോധന നിയമം കർശനമായി നടപ്പാക്കണമെന്നും കേരള ബ്രഹ്മണസഭ വനിതാ വിഭാഗം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ പോരാടാൻ സ്ത്രീകളുടെ ശക്തമായ കൂട്ടായ്മ ആവശ്യമാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്വർണ്ണം രാമനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്ധ്യാ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂർത്തി,ഉപസഭ പ്രസിഡന്റ് പി. ബാലചന്ദ്രൻ, വനിതാ ഭാരവാഹികളായ പ്രീയ അയ്യർ, സൗപർണ്ണിക, സീതാലക്ഷ്മി, സൂര്യബാലാജി എന്നിവർ പങ്കെടുത്തു.