വൈക്കം : ഗുരുകാരുണ്യം പദ്ധതിയിൽപെടുത്തി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 112ാം നമ്പർ പള്ളിപ്രത്തുശ്ശേരി ശാഖ ദുരിതബാധിത പ്രദേശങ്ങളിലെ 211 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നല്കി.
യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഉണ്ണി പുത്തൻതറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാലുമോൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷൈമോൻ പനന്തറ, ശശി വിരുത്തിയിൽ, സലിമോൻ സദാശിവൻ, സുലോചന രാജു, വനിതാ സംഘം പ്രസിഡന്റ് സിന്ദു ബെന്നി, സരസമ്മ ബേബി എന്നിവർ പ്രസംഗിച്ചു.