poojari

മുണ്ടക്കയം: പട്ടികജാതി വിഭാഗത്തിൽ പെട്ട 21 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പൂജാരിക്കായി തെരച്ചില്‍ ഊർജിതമാക്കി. കോരുത്തോട്ടിൽ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുന്നതിനിടെ ഇടകടത്തി പാറടിയില്‍ വിനുമോന്‍ (ബിനു ശങ്കര്‍) ആണ് യുവതിയെ പീഡിപ്പിച്ചുമുങ്ങിയത്. മറ്റൊരു വിവാഹത്തിനു ഒരുങ്ങിയ ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോട‌െ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇയാൾ സമ്മതിച്ചെങ്കിലും പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇയാള്‍ക്കായി പൊലീസ് ഇടകടത്തിയിലെ വീട്ടിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പീഡനം നടന്നുവെന്നു പറയുന്ന സ്ഥലത്തും പൊലീസ് വ്യാപക പരിശോധന നടത്തി.