കോട്ടയം : ദൃശ്യമാദ്ധ്യമപ്രവർത്തകൻ സനിൽഫിലിപ്പിന്റെ അഞ്ചാം ചരമവാർഷിക ദിനാചരണം കോട്ടയം പ്രസ്‌ക്ലബിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ 'ടെലിവിഷൻ റേറ്റിംഗ്, മത്സരം, വാർത്താ ചാനലുകളുടെ ഭാവി എന്ന വിഷയത്തിൽ മുതിർന്ന ദൃശ്യമാധ്യമപ്രവർത്തകൻ രാജീവ് ദേവരാജ്' പ്രഭാഷണം നടത്തും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ടി.പി പ്രശാന്ത്, വൈശാഖ് കോമാട്ടിൽ എന്നിവർ പ്രസംഗിക്കും.