തലയോലപ്പറമ്പ് : കുലശേഖരമംഗലം എൻ.ഐ.എം യു.പി സ്‌കൂളിലെ കുട്ടികൾക്ക് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.ഐ കുലശേഖരമംഗലം ലോക്കൽ സെക്രട്ടറി പി.ജി.ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.ആർ.ശരത്കുമാർ, പ്രധാനാദ്ധ്യാപിക സജീത ബീഗം, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി എ.അൻവർ, എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറി അനൂപ് ചന്ദ്രൻ, എന്നിവർ പങ്കെടുത്തു. മറവൻതുരുത്ത് പഞ്ചായത്തിലെ എ.ഐ.വൈ.എഫിന്റെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ മൂന്നൂറോളം കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തിട്ടുണ്ട്. പാലാംകടവ്, ചെമ്മനാകരി, വാഴേകാട് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. മേഖലാ സെക്രട്ടറി വിപിൻദാസ്, പ്രസിഡന്റ് റെജിമോൻ, യൂണിറ്റ് ഭാരവാഹികളായ അനുരാജ് റെജി, സബിൻ, ഷബാന ഷംനാസ്, ശ്രീജിത്ത്, ശ്രീലക്ഷ്മി, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി. അക്കരപ്പാടം ഗവ. യുപി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വീടുകളിൽ നിന്ന് ശേഖരിച്ച ന്യൂസ്‌പേപ്പർ വിറ്റുകിട്ടിയ തുക ഉപയോഗിച്ചാണ് പഠനോപകരണ വിതരണം നടത്തിയത്. എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് സ്‌നേഹലക്ഷ്മി പ്രധാനാദ്ധ്യാപകൻ ഇ.ആർ.നടേശന് പുസ്തകം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ശിവജിത്ത് അദ്ധ്യക്ഷത വഹിച്ചു.