പൊൻകുന്നം:വാരാന്ത്യലോക്ക്ഡൗണിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ഇന്നലെ നിരവധി പേർ വാഹനങ്ങളുമായി പുറത്തിറങ്ങി.കഴിഞ്ഞ ശനി,ഞായർ ദിവസങ്ങളിൽ സമ്പൂർണലോക്ക്ഡൗണിനോട് ജനം പൂർണമായും സഹകരിച്ചെങ്കിൽ ഇന്നലെ അതായിരുന്നില്ല സ്ഥിതി. രാവിലെ റോഡുകളിൽ നല്ല തിരക്കായിരുന്നു. ഇതുമനസിലാക്കിയ പൊലീസ് ദേശീയപാതയിലടക്കം പ്രധാന റോഡുകളിൽ പരിശോധന കർശനമാക്കി. തക്കതായ കാരണങ്ങളും മതിയായ രേഖകളുമില്ലാതെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി പൊൻകുന്നത്ത് നാലു വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്നും കർശന പരിശോധന ഉണ്ടാകുമെന്നും എല്ലാവരും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.