വെള്ളാവൂർ: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് വെള്ളാവൂർ ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ഷിനി സതീഷ്, സെക്രട്ടറി മുഹ്‌സിൻ എന്നിവർ പങ്കെടുത്തു.